മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് തമിഴ്‌നാട്

Webdunia
ബുധന്‍, 18 ജൂലൈ 2018 (19:19 IST)
സംസ്ഥാനത്തെ അതിശക്തമായ മഴ മുല്ലപ്പെരിയാർ വിഷയത്തില്‍ മുതലെടുത്ത് തമിഴ്‌നാട്. അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നതിനാല്‍ കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി.

ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142ൽ എത്തിക്കുമെന്ന് ഉപസമിതി യോഗത്തില്‍ തമിഴ്നാട് പ്രതിനിധികൾ വ്യക്തമാക്കി. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനിടെയാണ് അഞ്ചംഗ ഉപസമിതി ഡാമില്‍ സന്ദര്‍ശനം നടത്തിയത്.

നിലവിൽ 133 അടിയാണു അണക്കെട്ടിലെ ജലനിരപ്പ്. 142 അടിയിൽ എത്തിയാൽ സ്പിൽവേയിലെ ഷട്ടറുകൾ തുറക്കേണ്ടി വരും. അത്തരം സാഹചര്യമുണ്ടാകുമ്പോള്‍ അണക്കെട്ടിനോട് ചേര്‍ന്നുള്ള ജന ജീവിതം ഭയത്തിന്റെ നിലഴിലാകും.

താഴ്വരയിലെ ജനങ്ങളുടെ സുരക്ഷിതത്വം നോക്കേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്വമാണെന്ന് തമിഴ്‌നാട് പ്രതിനിധികള്‍ പറഞ്ഞു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞത് ആശ്വാസകരമാണെന്നാണ് കേരളത്തിന്റെ നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments