Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ശക്തമായ മഴ; പ്രകൃതി ദുരന്തത്തിൽ ഇതുവരെയുള്ള നഷ്ടം 192 കോടി

സംസ്ഥാനത്ത് ശക്തമായ മഴ; പ്രകൃതി ദുരന്തത്തിൽ ഇതുവരെയുള്ള നഷ്ടം 192 കോടി

സംസ്ഥാനത്ത് ശക്തമായ മഴ; പ്രകൃതി ദുരന്തത്തിൽ ഇതുവരെയുള്ള നഷ്ടം 192 കോടി
തിരുവനന്തപുരം , ബുധന്‍, 18 ജൂലൈ 2018 (11:45 IST)
ജന ജീവിതം താറുമാറാക്കി സംസ്ഥാനത്ത് മഴ തുടരുന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 18 പേര്‍ മരിച്ചു. രണ്ടു ദിവസമായി ശക്തി കുറഞ്ഞ മഴ ഇന്നലെ രാത്രി വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. മധ്യകേരളത്തിലാണ് മഴക്കെടുതി ശക്തമായി തുടരുന്നത്.
 
21 വരെ ശക്തമായ മഴ തുടരുമെന്നാണു മുന്നറിയിപ്പ്. തീരപ്രദേശത്തു കടൽക്ഷോഭം തുടരുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
 
പ്രകൃതി ദുരന്തത്തിൽ കേരളത്തിൽ ഇതുവരെയുള്ള നഷ്ടം 192.49 കോടി രൂപ. മെയ് 29 മുതൽ ജൂലൈ 18 രാവിലെ വരെയുള്ള കണക്കാണിത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ നഷ്ടം– 31.91 കോടി. ഇടുക്കി (24.19 കോടി), തൃശൂർ (19.78 കോടി) എന്നീ ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലെന്ന് ലാൻഡ് റവന്യു കമ്മിഷണറേറ്റ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമന്യുവിന്റെ കൊലപാതകം; മുഖ്യപ്രതി മുഹമ്മദ് പിടിയിൽ, കസ്‌റ്റഡിയിലെടുത്തത് കർണാടക അതിർത്തിയിൽ നിന്നും