ഏപ്രിൽ അഞ്ചിന് ദിലീപിന്റെ വിധിയെഴുതും?!

കമ്മാരസംഭവം റിലീസ് തിയ്യതി പ്രഖ്യാപിച്ചു!

വെള്ളി, 5 ജനുവരി 2018 (12:37 IST)
ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കമ്മാര സംഭവം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. ഏപ്രിൽ അഞ്ചിന് കമ്മാരസംഭവം തിയറ്ററുകളിലെത്തും. 
 
ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുക. സിനിമയുടെ അവസാനഘട്ട ചിത്രീകരണം ജനുവരി 7ന് കൊച്ചിയിൽ ആരംഭിക്കും. ഒരാഴ്ചത്തെ ചിത്രീകരണം മാത്രമാണ് ഇനി ബാക്കിയുള്ളത്.
 
മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് അമ്പാട്ട് ആണ്. തമിഴ് നടൻ സിദ്ധാർത്ഥ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 20 കോടി ചെലവുള്ള സിനിമയുടെ നിർമാണം ഗോകുലം ഫിലിംസ്.
 
മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ  വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. മുരളീഗോപിയും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തിലെത്തുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ആ പാട്ട് തിയേറ്ററില്‍ കേട്ടപ്പോള്‍ തലതാഴ്ത്തി ചമ്മിയിരുന്നു’; മലയാളത്തിന്റെ വാനമ്പാടി പറയുന്നു