Publish Date: Sat, 31 Aug 2024 (16:00 IST)
Updated Date: Sat, 31 Aug 2024 (16:02 IST)
എറണാകുളം : ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. എറണാകുളം കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് ജനത്തെ നടുക്കിയ സംഭവം ഉണ്ടായത്.
ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അസ്ത്ര എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്.സംഭവത്തില്‍ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല