Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവിനെ കഴുത്തു മുറുക്കി കൊന്നതുമായി ബന്ധപ്പെട്ടു ഭാര്യ അറസ്റ്റില്‍

ഭര്‍ത്താവിനെ കഴുത്തു മുറുക്കി കൊന്നതുമായി ബന്ധപ്പെട്ടു ഭാര്യ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, വ്യാഴം, 20 മെയ് 2021 (19:00 IST)
പാലക്കാട്: മനോദൗര്‍ബല്യം ഉള്ള ഭര്‍ത്താവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയ പോലീസ് ഭാര്യയെ അറസ്റ്റ് ചെയ്തു. പാലക്കാട്ടെ കുമരനല്ലൂരിലെ മലമല്‍ക്കാവിലാണ് കഴിഞ്ഞ തിങ്കളാഴ്ച പുളിക്കല്‍ സിദ്ദിഖ് എന്ന 58 കാരന്‍ മരിച്ചതായി വീട്ടുകാര്‍ അയല്‍ക്കാരെയും നാട്ടുകാരെയും അറിയിച്ചത്. എന്നാല്‍ ഇയാളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ബന്ധുക്കള്‍ തിടുക്കം കാട്ടിയത് നാട്ടുകാരില്‍ സംശയമുളവാക്കി.
 
ഇതുമായി ബന്ധപ്പെട്ടു ചിലര്‍ തൃത്താല പോലീസില്‍ വിവരം അറിയിച്ചു. സംസ്‌കാരം നിര്‍ത്തിവയ്പ്പിച്ചു പോലീസ് മൃതദേഹം പാലക്കാട്ടെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിച്ചു. കഴുത്തില്‍ തുണിയോ മറ്റോ പോലുള്ള വസ്തു മുറുക്കിയാണ് മരണം എന്ന് കണ്ടെത്തുകയും ചെയ്തു. രാത്രിയോടെ ഷൊര്‍ണ്ണൂര്‍ ഡിവൈ.എസ് .പി ഹരിദാസും തൃത്താല ഇന്‍സ്പെക്ടര്‍ നാസറും മലമല്‍കാവിലെത്തി സിദ്ദിഖിന്റെ ഭാര്യ ഫാത്തിമ (45) യെ ചോദ്യം ചെയ്തപ്പോള്‍ ഇവരാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചു.
 
മനോദൗര്‍ബല്യമുള്ള ഭര്‍ത്താവുമൊത്ത് തുടര്‍ന്ന് ജീവിക്കുക സാധ്യമാകില്ല എന്ന് കണ്ടാണ് കൊലപാതകം നടത്താണ് ഇവരെ പ്രേരിപ്പിച്ചതെന്ന് ഫാത്തിമ പറഞ്ഞു. പറഞ്ഞാല്‍ കേള്‍ക്കാത്തതിനാല്‍ ഇയാള്‍ തിണ്ണയില്‍ നിന്ന് താഴെ തള്ളിയിടുകയും കൈകൊണ്ട് മുഖം പൊതി കഴുത്തി പുതപ്പു മുറുക്കിയുമാണ് ശ്വാസം മുട്ടിച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയത്.
 
എന്നാല്‍ ഇവരുടെ മൊഴിയില്‍ പൊലീസിന് പൂര്‍ണ്ണ വിശ്വാസം വന്നിട്ടില്ല. കൊലപാതകത്തിന്റെ പിന്നില്‍ മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരലക്ഷം കടന്ന് ഭക്ഷ്യ കിറ്റ് വിതരണം: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍വകുപ്പ്