Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യ ഭർത്താവിനെ വാക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി

ഭാര്യ ഭർത്താവിനെ വാക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി

എ കെ ജെ അയ്യര്‍

, ബുധന്‍, 19 ഒക്‌ടോബര്‍ 2022 (19:03 IST)
മലപ്പുറം: ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഭാര്യ ഭർത്താവിനെ വാക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി. മഞ്ചേരിയിലെ നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദിനെ (65) ഭാര്യ നഫീസയാണ് കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്.

ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പോലീസ് പറഞ്ഞു.

പുറംഭാഗത്തു കുത്തേറ്റ കുഞ്ഞിമുഹമ്മദിനെ ഉടൻ തന്നെ അയൽക്കാർ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ഇവരുടെ രണ്ടാമത്തെ മകൻ മാത്രമായിരുന്നു ഇവർക്കൊപ്പം ഉണ്ടായിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്തിനോട് വൈകാരികബന്ധം: അഹമ്മദാബാദിൽ 3,000 കോടിയുടെ ലുലുമാൾ