‘മുസ്ലീം ലീഗ് വൈറസല്ല എയ്‌ഡ്സ് ആണ്, രാഹുൽ ഗാന്ധി തിരുട്ട് ഗ്രാമത്തിന്റെ നേതാവാകാൻ യോഗ്യന്‍’: ബി ഗോപാലകൃഷ്‌ണന്‍

വ്യാഴം, 18 ഏപ്രില്‍ 2019 (15:32 IST)
ജിന്നയുടെ പാരമ്പര്യമുള്ള മുസ്ലീം ലീഗ് വൈറസല്ല എയ്‌ഡ്സ് ആണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണന്‍. വര്‍ഗീയത പറഞ്ഞാണ് അവര്‍ വോട്ട് പിടിക്കുന്നത്. കേരളത്തിലെ ഒരു മത സംഘടനയായ  ലീഗിനെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

തിരുട്ട് ഗ്രാമത്തിന്‍റേ നേതാവാകാൻ പറ്റിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നുണ പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. കള്ളന്മാരുടെ ഒളി സങ്കേതമാണ് കോണ്‍ഗ്രസെന്നും ഗോപാലകൃഷ്‌ണന്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ സി പി എം നടത്തുന്ന അക്രമണങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന നിലപാടാണ് രാഹുല്‍ തുടരുന്നത്. മമ്മൂട്ടി ആണെന്നാണ് കമ്മീഷന്‍റെ ഭാവം. കമ്മീഷൻ ബിജെപി വിരുദ്ധരുടെ നാവായി മാറിയെന്നും ബിജെപി നേതാവ് ആരോപിച്ചു.

ലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ചതിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി നേരിടുമ്പോഴാണ് ഗോപാലകൃഷ്ണന്‍റെ ഗുരുതര പരാമർശം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോം‌പാക്ട് എസ് യു വി ‘വെന്യു‘വിനെ ഇന്ത്യയിലെത്തിച്ച് ഹ്യുണ്ടായ്, വാഹനത്തിന്റെ സവിശേഷതകൾ ഇങ്ങനെ !