Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോം‌പാക്ട് എസ് യു വി ‘വെന്യു‘വിനെ ഇന്ത്യയിലെത്തിച്ച് ഹ്യുണ്ടായ്, വാഹനത്തിന്റെ സവിശേഷതകൾ ഇങ്ങനെ !

കോം‌പാക്ട് എസ് യു വി ‘വെന്യു‘വിനെ ഇന്ത്യയിലെത്തിച്ച് ഹ്യുണ്ടായ്, വാഹനത്തിന്റെ സവിശേഷതകൾ ഇങ്ങനെ !
, വ്യാഴം, 18 ഏപ്രില്‍ 2019 (15:27 IST)
തങ്ങളുടെ ഏറ്റവും പുതിയ കോം‌പാക്ട് എസ് യു വി വെന്യുവിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. ന്യുയോർക്ക് ഇന്റർനാഷ്ണൽ ഓട്ടോ ഷോയിൽ പ്രദർശനത്തിന് എത്തിയതു മുതൽ വെന്യുവിന്റെ ഇന്ത്യയിലേക്കുള്ള വരവ് വലിയ ചർച്ചാ വിഷയമായിരുന്നു.
 
സ്പോട്ടി ലുക്കിലുള്ള കോം‌പാക്ട് എസ് യു വിയാണ് വന്യു, ഹ്യുണ്ടയിയുടെ സ്ഥിരം ഡിസൈൻ ശൈലിയിൽനിന്നും അൽ‌പം വ്യത്യസ്തമാണ് വെന്യുവിന്റെ മുഖം തന്നെ. സ്‌പ്ലിറ്റ് ഹെഡ് ലാമ്പുകളും, വലിയ ഗ്രില്ലും, റൂഫ് ട്രെയിലുകളും എല്ലാം ചേർന്ന് മികച്ച സ്പോട്ടീവ് ലുക്ക് വാഹനത്തിന് നൽകുന്നു. ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനമാണ്  വെന്യു.
 
സൈഡിൽ നിന്നും നോക്കുമ്പോൾ വാനത്തിന് ഏറ്റവുമധികം ഗാംഭീര്യം നൽകുന്നത് ഡയമണ്ട് കട്ട് അലോയ് വിലുകളാണ്. എല്ലാ അത്യാധുനിക സൌകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് വാഹനത്തിന്റെ ക്യാബിൻ. ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും കണക്ട് ചെയ്യാൻ സധിക്കുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയിൻ‌മെന്റ് സിസ്റ്റം ക്യാബിനിലെ എടുത്തുപറയേണ്ട ഒന്നാണ്.   
 
ഹ്യുഡയി ക്രെറ്റയിലേതിന് സമാനമെന്ന് തോന്നുന്ന മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിൽ വീലുകൾ വഹനത്തിന്റെ പ്രധാന പ്രത്യേകതയാണ്. സുരക്ഷയുടെ കാര്യത്തിലും മികച്ച സംവിധാനങ്ങൾ തന്നെ വെന്യുവിൽ ഒരുക്കിയിട്ടുണ്ട്. എ ബി എസ്, ഇ ബി ഡി എന്നിവക്ക് പുറമെ, ഡുവൽ ഫ്രണ്ട് എയർബാഗ്, സ്പീഡ് അലേർട്ട്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, റിവേർസ് പാർക്കിം സെൻസർ എന്നീ സംവിധാനങ്ങളും വാഹനത്തിൽ നൽകിയിട്ടുണ്ട്.
 
മൂന്ന് എഞ്ചിൻ വേരിയന്റിലാണ് വാഹനം എത്തിയിരിക്കുന്നത് 120 പി എസ് കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റർ ടർബോ ജി ഡി ഐ പെട്രോൾ എഞ്ചിനിൽ 7 സ്പീഡ് ഡബിൾ ക്ലച്ച് ഓപ്ഷനോടുകൂടിയ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉണ്ടാവുക.
 
83 പി എസ് കരുത്തും 115 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ എം പി ഐ പെട്രോൾ എഞ്ചിൻ വേരിയന്റിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സാ‍ണ് ഉണ്ടാവുക, 90 പി എസ് കരുത്തും 220 എൻ എം റ്റോർക്കും സൃഷ്ടിക്കുന്ന 1.4 ലിറ്റർ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് ട്രാന്മിഷനാണ് ഒരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗ്നരായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന്; പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തു!