Select Your Language

Notifications

webdunia
webdunia
webdunia
webdunia

2026ലെ നിയമസഭ തിരെഞ്ഞെടുപ്പ് ലക്ഷ്യം, ഓരോ ജില്ലയ്ക്കും പ്രത്യേകം പദ്ധതി

Rajeev chandrasekshar

അഭിറാം മനോഹർ

, തിങ്കള്‍, 24 മാര്‍ച്ച് 2025 (13:30 IST)
നിയമസഭ തെരെഞ്ഞെടുപ്പ് ലക്ഷ്യമാക്കി മിഷന്‍ 2026ന് തുടക്കമിടാന്‍ നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ തെരെഞ്ഞെടുപ്പില്‍ ഓരോ ജില്ലയ്ക്കും പ്രത്യേകം പ്ലാന്‍ തയ്യാറാക്കും. മുതിര്‍ന്നവര്‍ക്കൊപ്പം ചെറുപ്പക്കാരെയും ചേര്‍ത്ത് സംഘടന ഉടന്‍ അഴിച്ചുപണിയുന്നതിനും രാജീവ് ചന്ദ്രശേഖറിന് പദ്ധതിയുണ്ട്. ഇന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
 
ഇന്നലെ രാജീവ് ചന്ദ്രശേഖര്‍ 2 സെറ്റ് നാമനിര്‍ദേശ പത്രികകള്‍ നല്‍കിയിരുന്നു. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനുമടക്കം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നടങ്കം രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല: കെവി തോമസ്