AI വളർന്നാൽ സോഷ്യലിസത്തിലേക്കുള്ള യാത്ര, അന്തരം കുറയും സമ്പത്ത് വിഭജിക്കപ്പെടും: എം വി ഗോവിന്ദൻ

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2025 (16:11 IST)
എ ഐ സാങ്കേതിക വിദ്യ വളര്‍ന്നാല്‍ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ സാഹചര്യത്തില്‍ മാര്‍ക്‌സിസത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസില്‍ ചുമര്‍ ശില്പ സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
എ ഐ മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ മനുഷ്യാധ്വാനം 60 ശതമാനം കുറയും. അധ്വാനിക്കുന്ന വര്‍ഗത്തിന് അധ്വാനം ഇല്ലാതെയാകും. എ ഐയായിരിക്കും അധ്വാനിക്കുക. ഇതോടെ കമ്പോള ക്രയവിക്രയ ശേഷിയിലും കുറവുണ്ടാകും.മുതലാളിത്തത്തിന്റെ ഉത്പന്നങ്ങള്‍ വാങ്ങാല്‍ ആളില്ലാതെയാകും. ഇത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കും. ഈ സാഹചര്യത്തെയാണ് മാര്‍ക്‌സ് സമ്പത്തിന്റെ വിഭജനമെന്ന് പറഞ്ഞത്. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അങ്ങനെയാകും എ ഐ വളര്‍ച്ച സോഷ്യലിസത്തിലേക്കുള്ള പാതയായി തീരുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് മോദിക്ക് അറിയാമായിരുന്നോ? മോദി ടെല്‍ അവീവ് വിട്ടതിനു ശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രായേല്‍

ആരൊക്കെ വന്നാലും എവിടെ ഒളിച്ചിരുന്നാലും ഞങ്ങൾ തീർക്കും, പുതിയ നേതാവ് മുജ്തബയേയും വധിക്കുമെന്ന് ഇസ്രായേൽ

പൊങ്കാലയിൽ പാളിച്ച, കൃത്യമായ ഒരുക്കങ്ങൾ നടത്താതെ ബിജെപി; വിമർശനം

ഇറാന്‍ യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് മുങ്ങി; 35 പേരെ രക്ഷപ്പെടുത്തി ശ്രീലങ്കന്‍ നാവികസേന

അടുത്ത ലേഖനം
Show comments