Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

യുഡിഎഫിനെതിരെ ഉയര്‍ന്നിരിക്കുന്ന വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു

MV Govindan

രേണുക വേണു

, വെള്ളി, 15 നവം‌ബര്‍ 2024 (15:08 IST)
MV Govindan

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു ജയിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ് പാലക്കാട് നടക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
 
' പാലക്കാട് ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. കഴിഞ്ഞ തവണ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. അതില്‍ കുറഞ്ഞ സ്ഥാനമൊന്നും എന്തായാലും ഇല്ലല്ലോ? നിലവില്‍ ബിജെപി അവിടെ മൂന്നാം സ്ഥാനത്തേക്ക് പോയിരിക്കുകയാണ്. അതിന്റെ അര്‍ത്ഥം എല്‍ഡിഎഫും യുഡിഎഫും ആണ് ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളതെന്നാണ്. അതില്‍ തന്നെ ജയിക്കാനുള്ള നല്ല സാധ്യതയാണ് ഇപ്പോള്‍ എല്‍ഡിഎഫിനുള്ളത്. പാലക്കാട് അതീവ ജാഗ്രതയോടെയും വലിയ ആവേശത്തോടെയും എല്‍ഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. അതിന്റെ ഫലം അവിടെയുണ്ടാകും,' എം.വി.ഗോവിന്ദന്‍ പറഞ്ഞു.
 
യുഡിഎഫിനെതിരെ ഉയര്‍ന്നിരിക്കുന്ന വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കും. ഡിജിപിക്ക് നല്‍കിയിരിക്കുന്ന പെറ്റീഷനില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്