Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 15 നവം‌ബര്‍ 2024 (12:27 IST)
ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കമാകും. ഇന്നു വൈകീട്ട് നാലുമണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. വെള്ളിയാഴ്ച പ്രത്യേക പൂജകളില്ല. ദീപാരാധനയ്ക്കുശേഷം പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് സോപാനത്ത് നടക്കും.
 
ആഴി ജ്വലിപ്പിച്ചശേഷം നിലവിലെ മേല്‍ശാന്തി നിയുക്ത ശബരിമല മേല്‍ശാന്തി എസ്. അരുണ്‍ നമ്പൂതിരി, നിയുക്ത മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി എന്നിവരെ കൈപിടിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിക്കും. പമ്പയില്‍നിന്ന് രാവിലെ 11 മണി മുതല്‍ ഭക്തരെ മല ചവിട്ടാന്‍ അനുവദിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം