ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ എവിടെ?; അപകടത്തിനുശേഷം വന്ന ഫോൺകോൾ ആരുടേത്?; ദുരൂഹത അവശേഷിക്കുന്നു

അപകടത്തിനു ശേഷം വന്ന ഫോൺകോളിനെ സംബന്ധിച്ചും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്.

ബുധന്‍, 5 ജൂണ്‍ 2019 (08:29 IST)
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ തേടി ക്രൈംബ്രാഞ്ച് സംഘം. മരണം നടന്ന് എട്ടുമാസത്തിനു ശേഷവും ബാലഭാസ്കറിന്റെ മൊബൈൽഫോൺ തിരികെ കിട്ടിയില്ല. അപകടസമയത്ത് ബാലഭാസ്കറിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ സ്വർണ്ണക്കടത്തുകേസിൽ റിമാൻഡിലുള്ള പ്രകാശൻ തമ്പിയുടെ കൈവശമുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇയാളെ ചോദ്യംചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. 
 
അപകടത്തിനു ശേഷം വന്ന ഫോൺകോളിനെ സംബന്ധിച്ചും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. മരണശേഷവും ബാലഭാസ്കറിന്റെ പലരേഖകളും ബന്ധുക്കൾക്ക് ലഭിക്കുന്നത് തടയാൻ പ്രകാശ് തമ്പിയും വിഷ്ണുവും ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ബാലഭാസ്കറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും ലഭിച്ചില്ലെന്ന് ബന്ധു പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നിപ്പ:പനി ലക്ഷണങ്ങളോടെ ഐസലേഷൻ വാർഡിൽ അഞ്ചുപേർ; ഭയപ്പടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി