Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി വിവാഹസർട്ടിഫിക്കറ്റിലും പേര് തിരുത്താം, ഉത്തരവിറക്കുമെന്ന് മന്ത്രി

Marriage certificate

അഭിറാം മനോഹർ

, ഞായര്‍, 25 ഓഗസ്റ്റ് 2024 (14:09 IST)
ഗസറ്റിലെ പേരുമാറ്റിയാല്‍ ഇനി വിവാഹ രജിസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റിലെയും പേര് തിരുത്താം. കോട്ടയം ജില്ലാ തദ്ദേശ അദാലത്തില്‍ മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. കറുകച്ചാല്‍ പനയ്ക്കവയലില്‍ പി ഡി സൂരജ് നല്‍കിയ അപേക്ഷയിലാണ് നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന തീരുമാനം. ഇതിനായി ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു.
 
ഗസറ്റിലെ പേരുമാറ്റത്തിനനുസരിച്ച് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും അതിന്റെ അടിസ്ഥാനത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിലും മാറ്റം വരുത്താന്‍ നിലവില്‍ സൗകര്യമുണ്ട്. എന്നാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഇത് സാധ്യമായിരുന്നില്ല. പേര് മാറ്റിയതായി കാണിക്കാന്‍ വിവാഹസര്‍ട്ടിഫിക്കറ്റിനൊപ്പം ഗസ്റ്റ് വിജ്ഞാപനം വയ്ക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ഇത് വിസ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു, ടെലഗ്രാം മേധാവി പാവേൽ ദുരോവ് അറസ്റ്റിൽ