Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ നിയമന ഉത്തരവ് നൽകി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ

വ്യാജ നിയമന ഉത്തരവ് നൽകി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ

എ കെ ജെ അയ്യര്‍

, തിങ്കള്‍, 7 മാര്‍ച്ച് 2022 (15:59 IST)
കൊച്ചി : വ്യാജ നിയമന ഉത്തരവ് നൽകി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ. ചാലക്കുടി വടമ പുളിയിലാക്കുന്നു കോക്കാട്ടിൽ ജോയി എന്ന 53 കാരനാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.  

കോഴിക്കോട് ജില്ലയിലെ താമരശേരി സ്വദേശി അരുൺ കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ  ജൂനിയർ അസിസ്റ്റന്റ് മാനേജർ പദവിയിലേക്ക് ജോലി വാഗ്ദാനം ചെയ്തു അഞ്ചു ലക്ഷം രൂപ വാങ്ങി. എന്നാൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾതട്ടിപ്പാണെന്നു കണ്ടെത്തി. അരുൺ കുമാർ പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

ചെയിൻ മാർക്കറ്റിൻ ഗകമ്പനിയിൽ ജോലി ചെയ്യുന്ന ജോയി ഇവിടെ നിന്നാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. അന്വേഷണത്തിൽ ഇയാൾക്കെതിരെ സമാനമായ എട്ടു തട്ടിപ്പുകൾ നെടുമ്പാശേരി, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്ന് പോലീസ് കണ്ടെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ചയാൾ പിടിയിൽ