Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം കളിവള്ളം തുഴയുന്ന നീലപ്പൊന്മാന്‍; വള്ളംകളി ഓഗസ്റ്റ് 10ന്

nehru trophy
nehru trophy
ഓഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം നിര്‍വഹിച്ചു. കളിവള്ളം തുഴയുന്ന നീലപൊന്മാനാണ് ഈ വര്‍ഷത്തെ നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം. പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്.
 
നെഹ്‌റുട്രോഫി ഭാഗ്യചിഹ്ന മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് അധ്യാപകരായ വി.ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരി ഉപയോഗത്തിലൂടെ എച്ച് ഐ വി പടർന്നു, ത്രിപുരയിൽ 47 വിദ്യാർഥികൾ മരിച്ചു, 828 പേർക്ക് രോഗബാധ