Webdunia - Bharat's app for daily news and videos

Install App

ഉറക്കം കെടുത്തിയതിന് അയല്‍വാസിയുടെ പൂവന്‍ കോഴിക്കെതിരെ പരാതി നല്‍കി! കേസില്‍ അനുകൂല വിധി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ഫെബ്രുവരി 2025 (16:09 IST)
വിചിത്രമായ ഒരു സംഭവം കേരളത്തിലെ പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ട പള്ളിക്കലില്‍ ഒരു വൃദ്ധന്‍ തന്റെ അതിരാവിലെ ഉറക്കം ശല്യപ്പെടുത്തിയതിന് അയല്‍വാസിയുടെ കോഴിക്കെതിരെ പരാതി നല്‍കി. സംഭവം ഇങ്ങനെ. എല്ലാ ദിവസവും പുലര്‍ച്ചെ മൂന്ന് മണിക്ക് അയല്‍വാസിയായ അനില്‍കുമാറിന്റെ കോഴി ഇടതടവില്ലാതെ കൂവാന്‍ തുടങ്ങുന്നത് കാരണം ആരോഗ്യപ്രശ്‌നങ്ങളുമായി മല്ലിടുന്ന രാധാകൃഷ്ണക്കുറുപ്പിന് സമാധാനപരമായ ഉറക്കം നയിക്കാനാകുന്നില്ല എന്നാണ് പരാതി. 
 
കോഴി കൂവുന്നത് നിരന്തര ശല്യമാണെന്ന് കാണിച്ച് കുറുപ്പ് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ (ആര്‍ഡിഒ) ഔപചാരികമായി പരാതി നല്‍കി. ആര്‍ഡിഒ കേസ് ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചതിനാല്‍ നിസ്സാരമായ കാര്യം ഉടന്‍ തന്നെ ഔദ്യോഗിക ശ്രദ്ധ നേടി. ശേഷം കുറുപ്പിനെയും അനില്‍കുമാറിനെയും ആര്‍ടിഒ വിളിച്ചുവരുത്തുകയും രണ്ടുപേരുടെ ഭാഗം കേള്‍ക്കുകയും ചെയ്തു കൂടാതെ സ്ഥലത്തെത്തി പരിശോധനയും നടത്തി. പരിശോധനയില്‍ കുറുപ്പിന്റെ അവകാശവാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു. 
 
അനില്‍കുമാറിനെ വീടിന്റെ മുകളിലെ നിലയിലായിരുന്നു കോഴികളെ താമസിപ്പിച്ചിരുന്നത് ഇത് അവിടെ നിന്നും വീടിന്റെ തെക്കുഭാഗത്തേക്ക് മാറ്റാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടു. ഇതിനായി 14 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റൊരു ചൈന മോഡല്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം തുരങ്കം വച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: ബെന്യാമിന്‍

നിങ്ങളുടെ ഫോണില്‍ പച്ച നിറത്തിലുള്ള നോട്ടിഫിക്കേഷന്‍ ലൈറ്റ് കത്തുന്നുണ്ടോ! അപകടം!

'പെണ്ണുങ്ങള്‍ മൂലയ്ക്കിരിക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ്'; മുസ്ലിം പണ്ഡിതനെ 'എയറിലാക്കി' സോഷ്യല്‍ മീഡിയ (വീഡിയോ)

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ മരിച്ചു

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്

അടുത്ത ലേഖനം
Show comments