Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

അയല്‍വാസിയായ മധ്യവയസ്‌കനെ യുവാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി

Neighbour

എ കെ ജെ അയ്യര്‍

കൊല്ലം , ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (14:33 IST)
അയല്‍വാസിയായ മധ്യവയസ്‌കനെ യുവാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കൊല്ലം മുണ്ടയ്ക്കല്‍ പാപനാശം തിരുവാതിര നഗര്‍ പുതുവല്‍ പുരയിടത്തില്‍ ശിവപ്രസാദ് എന്ന അറുപതുകാരനാണ് യുവാവിനെ ക്രൂര മര്‍ദ്ദനത്തില്‍ മരണമടഞ്ഞത്. തിരുവോണ ദിവസം രാത്രിയാണ് സംഭവം നടന്നത്.
 
ഇതുമായി ബന്ധപ്പെട്ട് അയല്‍വാസിയായ നിക്സണ്‍ എന്ന ഇരുപത്തൊന്നുകാരനെ പോലീസ് പിടികൂടി. തിരുവോണ ദിവസം രാത്രി ഏഴു മണിയോടെ ശിവപ്രസാദ് വീട്ടിനുമുന്നിലെ റോഡില്‍ നില്‍ക്കുമ്പോള്‍ നിക്സണ്‍ അമിതവേഗത്തില്‍ ബൈക്കില്‍ യാത്ര ചെയ്തു. ഇതുകണ്ട്  ശിവപ്രസാദ് ഉച്ചത്തില്‍ ശകാരിച്ചു.
 
എന്നാല്‍ ഇത് കേട്ട് നിക്സണ്‍ തിരിച്ചുവന്ന മകന്റെയും ഭാര്യയുടെയും മുന്നില്‍ വച്ച് ശിവപ്രസാദിന്റെ മതിലില്‍ ചേര്‍ത്തുവച്ച് ക്രൂരമായി മര്‍ദ്ദിച്ചു. നിലവിളി കേട്ട് നിക്‌സണിന്റെ പിതാവും നാട്ടുകാരും ഓടിക്കൂടി. അപ്പോഴേക്കും ശിവപ്രസാദ് കുഴഞ്ഞു വീണിരുന്നു. ഉടന്‍ തന്നെ ഓട്ടോറിക്ഷാ ഡ്രൈവറായ നിക്‌സണിന്റെ പിതാവ് ശിവപ്രസാദിന്റെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു മരണം സ്ഥിരീകരിച്ചു.
 
ഇതിനിടെ നിക്സണ്‍ കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇയാളെ ഇരവിപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിയില്‍ കോഴി പ്രസവിച്ചു; അമിത രക്തസ്രാവം മൂലം തള്ളക്കോഴി ചത്തു