Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുല്ല‌പ്പെരിയാറിൽ പുതിയ ഡാം വേണം: സർക്കാരിനും ഇതേ നിലപാടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ല‌പ്പെരിയാറിൽ പുതിയ ഡാം വേണം: സർക്കാരിനും ഇതേ നിലപാടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
, ബുധന്‍, 27 ഒക്‌ടോബര്‍ 2021 (20:01 IST)
ജനങ്ങളുടെ ആശങ്കകൾ കണക്കിലെടുത്ത് മുല്ലപ്പെരിയാറിൽ പുതൊയൊരു ഡാം വേണമെന്നുള്ള നിലപാടാണ് ‌സംസ്ഥാന സർക്കാരിനുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോർട്ട് അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
 
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി താഴ്‌ത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ സ്പിൽ വേയിലൂടെ വെള്ളം വന്നാലും അത് താങ്ങാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ട്. പ്രതിക്ഷിച്ചതിലേറെ ജലനിരപ്പ് മുല്ലപ്പെരിയാറിൽ ഉയർന്നിട്ടുണ്ട്. മേൽനോട്ട സമിതിയെ കേരളം ഇത് ബോധ്യപ്പെടുത്തിയതാണ്. ഡാമിനെ കുറിച്ച് നിലവിൽ ഒരാശങ്കയും ജനങ്ങൾക്ക് വേണ്ടെന്നും എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താനൂരില്‍ നിയന്ത്രണം വിട്ട ബസ് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞുവീണു