Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഴയിൽ പോയത് ഫോട്ടോഷൂട്ടിനല്ല, നവവരൻ മരിച്ചത് കുളിക്കാനിറങ്ങവെ ഒഴുക്കി‌ൽപ്പെട്ടെന്ന് ബന്ധു

പുഴയിൽ പോയത് ഫോട്ടോഷൂട്ടിനല്ല, നവവരൻ മരിച്ചത് കുളിക്കാനിറങ്ങവെ ഒഴുക്കി‌ൽപ്പെട്ടെന്ന് ബന്ധു
, തിങ്കള്‍, 4 ഏപ്രില്‍ 2022 (22:13 IST)
കോഴിക്കോട് കുറ്റ്യാടി ജാനകിക്കാട് പുഴയിൽ  നവവരൻ മുങ്ങിമരിച്ച സംഭവം വിവരിച്ച് വധുവിന്റെ ബന്ധു. ഫോട്ടോ ഷൂട്ടിനായല്ല പുഴയില്‍ എത്തിയതെന്നും കുളിക്കാൻ വേണ്ടിയാണ് ഇരുവരും ബന്ധുക്കൾക്കൊപ്പം പുഴയിൽ എത്തിയതെന്നും ബന്ധുവായ സഹദേവൻ പറഞ്ഞു.
 
മലവെള്ളപ്പാച്ചില്‍ ഉണ്ടായപ്പോള്‍ വരനും വധുവും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നും സഹദേവൻ പറഞ്ഞു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റജിലാണ് ജാനകിക്കാട് പുഴയില്‍ മുങ്ങിമരിച്ചത്. റജിലിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഒഴുക്കിൽ പെട്ട നവവധുവിനെ രക്ഷപ്പെടുത്തി. ഇവരെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെയും വില കൂടും, 16 ദിവസത്തിനിടെ ഉയർന്ന‌ത് 10 രൂപ