Webdunia - Bharat's app for daily news and videos

Install App

അന്വേഷണ റിപ്പോർട്ട് തിരുത്തിയ ഗ്രേഡ് എസ്.ഐ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 7 ഓഗസ്റ്റ് 2022 (17:21 IST)
മലപ്പുറം: എ.എസ്.ഐ ക്കെതിരെയായ അന്വേഷണ റിപ്പോർട്ട് തിരുത്തിയ ഗ്രേഡ് എസ്.ഐ അറസ്റ്റിലായി. തിരൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മോഹൻദാസിനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ആയിരുന്ന സുധീഷ് പ്രസാദിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ആ സമയം അഡ്മിനിസ്ട്രേറ്റിവ്  ഡി.വൈ.എസ്.പി യുടെ റൈറ്ററായിരുന്ന മോഹൻദാസ് തിരുത്തൽ വരുത്തിയിരുന്നു. ഇതാണ് ഇപ്പോൾ ഇയാൾക്ക് വിനയായത്. തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി.ബാബു മോഹൻദാസിനെ അറസ്റ്റ് ചെയ്തു.

പോലീസ് സർവീസിൽ നിരവധി ആരോപണങ്ങൾ ഉണ്ടായ എ.എസ്.ഐ സുധീഷ് പ്രസാദിനെതിരെ 2016 ൽ വനിതാ സി.ഐ പ്രത്യേക അന്വേഷണ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിൽ നിലമ്പൂർ സി.ഐ നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. എന്നാൽ ഡി.വൈ.എസ്.പി അറിയാതെ റൈറ്ററായിരുന്ന മോഹൻദാസ് തിരുത്തൽ നടത്തി. ഇതിനിടെ സുധീഷ് പ്രസാദിനെ സർവീസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

റിപ്പോർട്ട് തിരുത്തിയ വിവരം അറിഞ്ഞതോടെ കേസാവുകയും ഇപ്പോൾ തിരൂർ ഗ്രേഡ് എസ്.ഐ ആയ മോഹൻദാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ ഉടൻ വകുപ്പ്തല നടപടി ഉണ്ടാകുമെന്നാണ് സൂചന.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments