Webdunia - Bharat's app for daily news and videos

Install App

'പൊതുയിടം എന്റേതും’ ; നിരത്തുകൾ കീഴടക്കി സ്ത്രീകൾ, രാത്രിനടത്തത്തിനു വമ്പൻ പിന്തുണ

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (09:35 IST)
രാത്രിയിലും പൊതുയിടം എന്റേതും എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് കേരളത്തിലെ സ്ത്രീകളുടെ നടത്തം. നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാത്രി നടത്തത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പങ്കെടുത്തത് എണ്ണായിരത്തിലധികം സ്ത്രീകളാണ്. 
 
രാത്രി 11 മുതല്‍ പുലര്‍ച്ചെ 1 മണിവരെയായിരുന്നു രാത്രി നടത്തം. പ്രമുഖരുൾപ്പെടുന്ന സ്ത്രീകളാണ് പരിപാടിക്ക് പിന്തുണയുമായെത്തിയത്. ഏറ്റവുമധികം പേര്‍ രാത്രി നടന്നത് തൃശ്ശൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലായിരുന്നു. രണ്ടിടത്ത്. സ്ത്രീകൾ തന്നെയായിരുന്നു പടിപാടിക്ക് നേതൃത്വം നൽകിയതും. 
 
അതേസമയം, കോട്ടയത്തും കാസർഗോഡും സ്ത്രീകൾക്ക് നേരെ മോശം പെരുമാറ്റമുണ്ടായതായി റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് ഓട്ടോഡ്രൈവർ ‘പോരുന്നോ’ എന്ന് ചോദിച്ച് പിന്നാലെ കൂടിയെന്ന് ഓട്ടോ നമ്പർ കുറിച്ചെടുക്കാൻ തുനിഞ്ഞപ്പോൾ വണ്ടി വിട്ടെന്നും സ്ത്രീകൾ പരാതിപെട്ടു.  
 
കാസർകോട് പരിപാടിക്കിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഒരാളെ അറസ്റ്റ് ചെയ്തു. പൊലീസിന്‍റെ സംരക്ഷണയിൽ നടത്തിയ പരിപാടിക്ക് തുടർച്ചയുണ്ടാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments