Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്‍വറിനെ തള്ളാന്‍ പറ്റില്ലല്ലോ; കൈ വിടാതെ കെപിസിസി പ്രസിഡന്റ്

Nilambur By Election 2025

രേണുക വേണു

, തിങ്കള്‍, 23 ജൂണ്‍ 2025 (10:31 IST)
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ പി.വി.അന്‍വറിനെ കൈ വിടാതെ കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പിന്തുണയുമായി എത്തിയത്. 
 
അന്‍വറിനെ തള്ളാന്‍ പറ്റില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിനു മുന്നില്‍ വാതിലുകള്‍ തുറന്നുകിടക്കുന്നുണ്ടെന്നാണ് സണ്ണി ജോസഫ് പരോക്ഷമായി മാധ്യമങ്ങളോടു പ്രതികരിച്ചത്. ' ഇത്രയും വോട്ടുകള്‍ നേടിയ ആളെ തള്ളാന്‍ പറ്റില്ലല്ലോ. ഇക്കാര്യത്തില്‍ എനിക്ക് ഒറ്റയ്ക്കു തീരുമാനമെടുക്കാന്‍ കഴിയില്ല. കൂട്ടായ തീരുമാനമെടുക്കും. വാതിലുകള്‍ പൂര്‍ണമായി അടഞ്ഞെന്നില്ല. വാതിലുകള്‍ക്ക് നമ്മള്‍ പൂട്ട് വയ്ക്കില്ലേ? അത് എന്തിനാണ്, ആവശ്യമുള്ളപ്പോള്‍ തുറക്കാനും അടയ്ക്കാനുമാണ്,' സണ്ണി ജോസഫ് പറഞ്ഞു. 
 
അതേസമയം ഒന്‍പത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പി.വി.അന്‍വര്‍ 10,000 വോട്ടുകള്‍ പിടിച്ചു. യുഡിഎഫ്, എല്‍ഡിഎഫ് വോട്ടുകള്‍ പിടിക്കാന്‍ അന്‍വറിനു സാധിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടി; അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍