Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിലമ്പൂർ- ഷൊർണൂർ മെമു സർവീസിന് ഇന്ന് മുതൽ സമയമാറ്റം, കൂടുതൽ കണക്ഷൻ ട്രെയ്ൻ സൗകര്യം

Kerala, Railway lines, Ashwini vaishnav, Kerala Railway projects,കേരളം, റെയിൽവേ ലൈൻ, അശ്വിനി വൈഷ്ണവ്

അഭിറാം മനോഹർ

, ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (17:36 IST)
നിലമ്പൂര്‍- ഷൊര്‍ണൂര്‍ മെമു സര്‍വീസില്‍ സമയമാറ്റം. കൂടുതല്‍ കണക്ഷന്‍ ട്രെയ്‌നുകള്‍ ലഭ്യമാവുന്ന തരത്തിലാണ് പുതിയ സമയമാറ്റം ഒരുക്കിയിരിക്കുന്നത്. പുതുക്കിയ സമയപ്രകാരം പുലര്‍ച്ചെ 3:10ന് പുറപ്പെടുന്ന ട്രെയ്ന്‍ 4:20ന് ഷൊര്‍ണൂരെത്തും.  ഇതുവരെ 3:40ന് ആരംഭിച്ചിരുന്ന ട്രെയ്ന്‍ 5:55നാണ് ഷൊര്‍ണൂരില്‍ എത്തിയിരുന്നത്. സമയം മാറിയതോടെ 4:30ന്റെ ഷൊര്‍ണൂര്‍- എറണാകുളം മെമുവിന് നിലമ്പൂരില്‍ നിന്നുള്ളവര്‍ക്ക് കണക്ഷന്‍ ലഭിക്കും.
 
 ഇത് കൂടാതെ പാലക്കാട്- കോയമ്പത്തൂര്‍- ചെന്നൈ ഭാഗത്തേക്കുള്ള 4:50നുള്ള വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റും യാത്രക്കാര്‍ക്ക് ലഭിക്കും. രാവിലെ നിലമ്പൂരില്‍ നിന്നും മെമുവില്‍ ഷൊര്‍ണൂരില്‍ വന്നാല്‍ 3 ദിശകളിലേക്കുള്ള കണക്ഷന്‍ ട്രെയ്‌നുകള്‍ ലഭിക്കാനുള്ള സാധ്യതയാണ് സമയമാറ്റത്തിലൂടെ വന്നിരിക്കുന്നത്. 
 
ഷൊര്‍ണൂരില്‍ നിന്നുള്ള എറണാകുളം മെമുവില്‍ കയറിയാല്‍ കോട്ടയം, ചങ്ങാനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ഭാഗങ്ങളിലേക്ക് പോവേണ്ടവര്‍ക്ക് എറണാകുളം ജംഗ്ഷനില്‍ നിന്നും രാവിലെ 8:45ന് പുറപ്പെടുന്ന എറണാകുളം- കായംകുളം മെമുവും ലഭിക്കും. അതേസമയം രാത്രി 8:35നുള്ള ഷൊര്‍ണൂര്‍- നിലമ്പൂര്‍ മെമു സര്‍വീസില്‍ മാറ്റമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഡാക്കിന് സംസ്ഥാന പദവി വേണം, പ്രതിഷേധം ആളിക്കത്തുന്നു, ബിജെപി ഓഫീസ് കത്തിച്ച് പ്രതിഷേധക്കാർ