മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
കുടുംബത്തോടൊപ്പം കഴിഞ്ഞദിവസം മൂന്നാറില്‍ വിനോദയാത്രയ്ക്ക് പോയതാണ് വൈശാഖ്.
മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. അടൂര്‍ കൊച്ചായത്ത് വീട്ടില്‍ വിജയന്റെ മകന്‍ വൈശാഖ് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കഴിഞ്ഞദിവസം മൂന്നാറില്‍ വിനോദയാത്രയ്ക്ക് പോയതാണ് വൈശാഖ്. അവിടുത്തെ ഹോം സ്‌റ്റൈലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം വെള്ളിയാഴ്ചയാണ് സംഘം മടങ്ങിയത്. മടക്കയാത്രയ്ക്കിടെ സംഘത്തിലെ ചിലര്‍ക്കെല്ലാം വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.
പിന്നാലെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. വൈശാഖിന് കടുത്ത ഛര്‍ദ്ദി അനുഭവപ്പെട്ടു. വൈകുന്നേരത്തോടെ വൈശാഖ് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ആംബുലന്‍സില്‍ നേര്യമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പള്‍സ് കുറവായിരുന്നു. അവിടെ നിന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്ന് പോലീസ് പറയുന്നു.