Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് നിപ സംശയം; പൂണെയില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന്

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ചയാണ് യുവാവാണ് മരിച്ചത്

Nipah alert in malappuram

രേണുക വേണു

, ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (07:53 IST)
മലപ്പുറത്ത് നിപ സംശയം. വണ്ടൂര്‍ നടുവത്ത് പനി ബാധിച്ചു മരിച്ച യുവാവിന് ആണ് നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ് ആണ്. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം വന്ന ശേഷം ആയിരിക്കും സ്ഥിരീകരണം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ചയാണ് യുവാവാണ് മരിച്ചത്. 
 
ബെംഗളൂരുവില്‍ രണ്ടുമാസം മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച യുവാവ് നാട്ടിലെത്തി ചികിത്സതേടിയിരുന്നു. രോഗം ഭേദമായി മടങ്ങിയ യുവാവ് കഴിഞ്ഞയാഴ്ച കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് വീണ്ടും നാട്ടിലെത്തിയത്. പിന്നീട് പനിബാധിച്ച് ചികിത്സതേടുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy Onam: വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍