Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടിക്ക് നിപ ബാധിച്ചത് റമ്പൂട്ടാനില്‍ നിന്ന് തന്നെ ! വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും കണ്ടെത്തി

കുട്ടിക്ക് നിപ ബാധിച്ചത് റമ്പൂട്ടാനില്‍ നിന്ന് തന്നെ ! വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും കണ്ടെത്തി
, ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (12:54 IST)
ചാത്തമംഗലത്ത് നിപ രോഗം ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്തിമ നിഗമനത്തിലേക്ക്. കുട്ടി കഴിച്ച റമ്പൂട്ടാന്‍ പഴം തന്നെയാണ് നിപ ബാധിക്കാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. കുട്ടിയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ഫലം നെഗറ്റീവ് കൂടി ആയതോടെയാണ് റംമ്പൂട്ടാന്‍ തന്നെയാവും രോഗ കാരണമെന്ന നിഗമനത്തിലേക്ക് ബന്ധപ്പെട്ടവര്‍ എത്തുന്നത്. ബന്ധുവീട്ടില്‍ നിന്നായിരുന്നു കുട്ടി റമ്പൂട്ടാന്‍ കഴിച്ചത്. ഒപ്പം തൊട്ടടുത്തായി വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും കണ്ടെത്തിയിട്ടുണ്ട്. നിപ വൈറസുള്ള വവ്വാലുകള്‍ കടിച്ച റമ്പൂട്ടാന്‍ ആയിരിക്കും കുട്ടി കഴിച്ചതെന്നാണ് ഇപ്പോഴത്തെ നിഗമനം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍ അയച്ചു: എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു