Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൻഷൻ നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തരാക്കുമെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസി പെൻഷൻ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

പെൻഷൻ നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തരാക്കുമെന്ന് മുഖ്യമന്ത്രി
, ചൊവ്വ, 30 ജനുവരി 2018 (10:51 IST)
കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻകാരുടെ പെൻഷൻ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില് പറഞ്ഞു‍. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ ബാദ്ധ്യത ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലന്നും അദേഹം വ്യക്തമാക്കി. 
 
പെൻഷൻകാരോടു പ്രതിബദ്ധതയുണ്ട്. പെൻഷൻ പൂർണമായും കൊടുക്കാൻ നടപടിയുണ്ടാകും. ചില ബുദ്ധമുട്ടുകൾ ഉണ്ടായിട്ടുണ്ട്. അത് സാമ്പത്തിക പ്രതിസന്ധി കൊണ്ടാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വരവിനെക്കാള്‍ ചെലവ് വരുന്നതാണ് കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു പിണറായി. വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ധനമന്ത്രി തോമസ് ഐസക്ക് സഭയില്‍ എത്താത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഭിക്ഷാടന മാഫിയകളെ തുടച്ചു നീക്കാന്‍ ബഹുമാന്യ ഭരണ പ്രതിപക്ഷ ഉദ്യോഗ മേലാളന്മാർക്ക് കഴിയുമോ ? സംവിധായകന്റെ വാക്കുകള്‍ വൈറലാകുന്നു