Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശുഹൈബ് വധം; സിബിഐ അന്വേഷണം ഇല്ല, ഒരാഴ്ചയ്ക്കുള്ളിൽ പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി

രാഷ്ട്രീയ പ്രശ്നങ്ങൾ അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വഴി മാറരുതെന്ന് മുഖ്യമന്ത്രി

ശുഹൈബ് വധം; സിബിഐ അന്വേഷണം ഇല്ല, ഒരാഴ്ചയ്ക്കുള്ളിൽ പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി
, തിങ്കള്‍, 26 ഫെബ്രുവരി 2018 (11:31 IST)
മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷുഹൈബ് വധത്തിൽ കോൺഗ്രസ് നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. 
 
കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത് ഡമ്മി പ്രതികൾ അല്ലെന്നും അത്തരം പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെ‌ട്ട ബാക്കിയുള്ള പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു.
 
'ഒരാളും കൊല്ലപ്പെടരുതെന്നാണു സർക്കാർ നിലപാട്. രാഷ്ട്രീയ പ്രശ്നങ്ങൾ അക്രമത്തിലേക്ക് വഴിമാറരുത്. കണ്ണൂരിൽ അക്രമസംഭവങ്ങൾ 30 ശതമാനത്തോളം കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങൾ 2016ൽ ഏഴായിരുന്നത് 2017ൽ രണ്ടായെന്നും' മുഖ്യമന്ത്രി പറഞ്ഞു.
 
സണ്ണി ജോസഫാണ് ഷുഹൈബ് വധത്തിൽ ചർച്ചയാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിറകുകീറുന്നതു പോലെയാണു മനുഷ്യശരീരം വെട്ടിമുറിച്ചതെന്നു സണ്ണി ജോസഫ് പറഞ്ഞു. ഷുഹൈബിനെ കൊല്ലിച്ചവരെയും പിടിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശുഹൈബ് വധം; ബഹളത്തിൽ മുങ്ങി നിയമസഭ, പ്രതിഷേധവുമായി പ്രതിപക്ഷം