Select Your Language

Notifications

webdunia
webdunia
webdunia
webdunia

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ എന്നീ ആരോപണങ്ങളാണ് കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ നല്‍കിയ പരാതിയിലുള്ളത്.

Krishnakumar

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 10 ജൂണ്‍ 2025 (19:42 IST)
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും കൃഷ്ണകുമാറും മകള്‍ ദിയയും. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ എന്നീ ആരോപണങ്ങളാണ് കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ നല്‍കിയ പരാതിയിലുള്ളത്.
 
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയിലാണ് ജാമ്യാപേക്ഷ ഇരുവരും നല്‍കിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കും. അതേസമയം ആരെയും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന സിസിടിവി ദൃശ്യങ്ങളെന്ന് നടന്‍ കൃഷ്ണകുമാറും മകള്‍ ദിയയും പറഞ്ഞു. അതേസമയം യുവതികളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ എത്തിയതായും അത് ഇവര്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
 
ദിയ കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും അമ്മ സിന്ധുവും ജാതീയ അധിക്ഷേപം നടത്തിയെന്ന് ആയിരുന്നു ആദ്യം യുവതികള്‍ ആരോപിച്ചിരുന്നത്. മുക്കുവത്തികളായത് കൊണ്ട് മീന്‍ വില്‍ക്കാനുളള നിലവാരമേ ഉളളൂ എന്നതടക്കം അധിക്ഷേപിച്ചതായാണ് ആരോപണം. ദിയ പെരുമാറുന്നത് ജന്മിയെ പോലെയാണ്. മാത്രമല്ല കൃഷ്ണകുമാര്‍ ഡ്രസ്സില്‍ പിടിച്ച് വലിച്ചുവെന്നും പരാതിക്കാര്‍ പറയുന്നു. ദിയയുടെ ഭര്‍ത്താവ് അശ്വിന് എതിരെയും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പരാതിക്കാര്‍ പറഞ്ഞത്. ഇക്കാര്യങ്ങള്‍ ഇവര്‍ പൊലീസിന് നല്‍കിയ പരാതിയിലും ആരോപിച്ചു. 
 
'ദിയയ്ക്ക് ആവശ്യം ഡോഗിനെ ആണ്. ദിയ എന്ത് പറയുന്നോ അത് മാത്രം കേള്‍ക്കുക, നമുക്ക് തിരിച്ചൊരു അഭിപ്രായം ഉണ്ടാകാന്‍ പാടില്ല. രാത്രി 1 മണിക്കും 2 മണിക്കും ഒക്കെ തങ്ങളെ വിളിക്കും. പ്രൊഡക്ട് കൊടുക്കേണ്ടതിനെ കുറിച്ച് സംസാരിക്കും. ദിയയുടെ ഭര്‍ത്താവും വിളിക്കും. രാത്രി വിളിച്ചില്ലെങ്കില്‍ രാവിലെ വഴക്കുണ്ടാക്കും. പെണ്‍കുട്ടികളുടെ നമ്പറില്‍ രാത്രി 2 മണിക്കും 3 മണിക്കുമൊക്കെ വിളിച്ചിട്ടാണ് അത് പാക്ക് ചെയ്തോ ഇത് പാക്ക് ചെയ്തോ എന്നൊക്കെ ദിയയുടെ ഭര്‍ത്താവ് ചോദിക്കുന്നത്. പൂവാലന്മാരെ പോലെയാണ് അശ്വിന്‍ സംസാരിക്കുന്നത് എന്നും പരാതിക്കാരി ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും