Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണ്ണെണ്ണയിലും കേന്ദ്രത്തിന്റെ വെട്ട്; നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എട്ടിന്റെ പണി !

കേന്ദ്ര വിഹിതം കുറച്ചതോടെയാണ് നീല, വെള്ള റേഷന്‍ കാര്‍ഡുകാരെ ആദ്യമായി മണ്ണെണ്ണ വിഹിതത്തില്‍ നിന്ന് സ്ഥിരമായി പുറത്താക്കുന്നത്

No more kerosene for blue and white ration cards
, വ്യാഴം, 6 ഏപ്രില്‍ 2023 (10:19 IST)
സംസ്ഥാനത്തെ മുന്‍ഗണന ഇതര വിഭാഗമായ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനിമുതല്‍ മണ്ണെണ്ണ ഇല്ല. 51.81 ലക്ഷം പേര്‍ക്ക് ഈ മാസം മുതല്‍ മണ്ണെണ്ണ ലഭിക്കില്ല. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളായ 41.44 ലക്ഷം പേര്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ അര ലീറ്റര്‍ വീതം മണ്ണെണ്ണയാണ് ഇനി ലഭിക്കുക. 
 
കേന്ദ്ര വിഹിതം കുറച്ചതോടെയാണ് നീല, വെള്ള റേഷന്‍ കാര്‍ഡുകാരെ ആദ്യമായി മണ്ണെണ്ണ വിഹിതത്തില്‍ നിന്ന് സ്ഥിരമായി പുറത്താക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്പത്തിക വര്‍ഷം മുതല്‍ 3888 കിലോ ലീറ്ററില്‍ നിന്ന് 1944 കിലോ ലീറ്ററായാണ് കുറച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത കാറ്റിലും മഴയിലും കൊല്ലത്തും പത്തനംതിട്ടയിലും മരം ദേഹത്ത് വീണു രണ്ടുപേര്‍ മരിച്ചു