Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്യും

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്യും
, ശനി, 29 ഡിസം‌ബര്‍ 2018 (14:49 IST)
ഡൽഹി: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നോബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ശശി തരൂർ എം പി. കേരളം നേരിട്ട നൂറ്റാണ്ടിലെ എറ്റവും വലിയ പ്രളയത്തിൽ മനുഷ്യ ജീവനുകൾ രക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുക എന്ന് ശശി തരൂർ വ്യക്തമാക്കി.
 
പുറത്തുനിന്നുള്ള എൻട്രി എന്ന നിലയിലാകും നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. കേരളം നേരിട്ട വലിയ പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ ആയിരകണക്കിന് ജീവനുകളാണ് രക്ഷിച്ചത്. 
 
മറ്റു രക്ഷാ പ്രവർത്തകർക്കുപോലും പോകാൻ കഴിയത്ത ഇടങ്ങളിൽ നിന്നും ആളുകളെ രക്ഷിച്ചത് മത്സ്യത്തൊഴിലാളികളായിരുന്നു. കേരളത്തിന്റെ സ്വന്തം സൈനികർ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പ്രാർത്ഥിച്ചില്ലേലും ദ്രോഹിക്കാതെ ഇരിക്കുക, അവന് നഷ്ടപ്പെട്ടത് ഭാര്യയെയാണ്’