എഐഎസ്എഫ് വനിതാ നേതാവിനെ അക്രമിച്ച കേസിൽ ഏഴ് പേർക്കെതിരെ ജാമ്യമില്ലാ കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, ജാതി അധിക്ഷേപം എന്നീ വകുപ്പുകളിലാണ് കേസ്. എംജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരെഞ്ഞെടുപ്പിനെ തുടർന്നായിരുന്നു സംഘർഷം.
എസ്എഫ്ഐ നേതാക്കളിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് എഐഎസ്എഫ് പ്രവർത്തക മൊഴി നൽകി. മാറെടി പൊലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ഇടതുമാറിലും വസ്ത്രങ്ങളിലും കയറിപിടിക്കുകയും തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്ന് ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. എസ്എഫ്ഐക്കാർക്കെതിരായ നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ അറിയിച്ചതായും വനിതാ കമ്മീഷനടക്കം പരാതി നൽകുന്ന കാര്യം ആലോചിക്കുന്നതായും പെൺക്കുട്ടി പറഞ്ഞു.