Publish Date: Fri, 22 Oct 2021 (16:55 IST)
Updated Date: Fri, 22 Oct 2021 (16:57 IST)
രാത്രിയില്‍ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തുക്കളെ മൂന്നിടത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോട്ടയം പായിപ്പാട്ടാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് പേരെ വ്യത്യസ്ത സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സുനില്‍, സന്തോഷ്, ജയകുമാര്‍ എന്നിവരാണ് മരിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.
തൃക്കൊടിത്താനം ആയത്തുമുണ്ടകം പാടത്തിന് സമീപത്തെ തോട്ടില്‍ മുങ്ങിമരിച്ച നിലയിലാണ് സുനില്‍കുമാറിനെ കണ്ടെത്തിയത്. ശ്മശാനത്തിന് സമീപത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിലായിരുന്നു സന്തോഷിന്റെ മൃതദേഹം. ജയകുമാര്‍ എന്നയാളെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിലും കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.