Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ് പ്രവാസി സൗഹൃദം; സീസണ്‍ സമയത്തെ വിമാനയാത്രാനിരക്കില്‍ ഇടപെടാനുളള തീരുമാനം രാജ്യത്താദ്യമെന്ന് പി ശ്രീരാമകൃഷ്ണന്‍

ബജറ്റ് പ്രവാസി സൗഹൃദം; സീസണ്‍ സമയത്തെ വിമാനയാത്രാനിരക്കില്‍ ഇടപെടാനുളള തീരുമാനം രാജ്യത്താദ്യമെന്ന് പി ശ്രീരാമകൃഷ്ണന്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 ഫെബ്രുവരി 2023 (18:18 IST)
പ്രവാസികള്‍ക്ക് പ്രതീക്ഷാ നിര്‍ഭരമായ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച പ്രവാസീ സൗഹൃദ ബജറ്റാണ് സംസ്ഥാന സര്‍ക്കാറിന്റേതെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.  ഏറ്റവും പ്രധാനം ലക്ഷക്കണക്കിന് വരുന്ന സാധാരണ പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വിമാനയാത്രാക്കൂലിയില്‍ ഇടപെടാനുള്ള തീരുമാനമാണ്. സീസണ്‍ സമയത്ത് എയര്‍ലൈന്‍ ഓപ്പറേററര്‍മാരുമായി ഇടപെട്ട് യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്ക് ഉറപ്പുവരുത്താനായി 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് രൂപീകരിക്കാനുള്ള തീരുമാനം ഗള്‍ഫ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏററവും ആശ്വാസം നല്‍കുന്നതാണ്.

ഇത്തരമൊരു പ്രഖ്യാപനം രാജ്യത്ത് തന്നെ ആദ്യമായാണ്.  പ്രവാസി പുനരധിവാസത്തിനും, ക്ഷേമത്തിനും നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കി വരുന്ന എല്ലാ പദ്ധതികളും തുടരുന്നതിനോടൊപ്പമാണ് പുതിയ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയത്തെന്നും ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ടു, മണിക്കൂറുകൾക്കുള്ളിൽ പ്രതി അറസ്റ്റിലായി