തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കുന്നതിന് നോർക്ക വെബ്‌സൈറ്റ് വഴി സംസ്ഥാന സർക്കാർ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയിരുന്നു, 1,47000 പേരാണ് ഇതിനോടകം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച അർധരാത്രി മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.
തിരികെ എത്തുന്നവർക്കയി ക്വാറന്റീൻ കേന്ദ്രങ്ങൾ ഉൾപ്പടെ സജ്ജീകരിയ്ക്കുന്നതിനാണ് രജിസ്ട്രേഷൻ ഒരുക്കുന്നത്. തിരികെ എത്തുന്നവരെ പരിശോധിയ്ക്കാനും നിരീക്ഷണത്തിൽ പർപ്പിയ്ക്കാനുള്ള സംവിധാനം സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. അതേസമയം വിമാന ടിക്കറ്റ് മുൻഗണനയ്ക്ക് രജിസ്ട്രേഷൻ ഭാധകമായിരിയ്ക്കില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും മടങ്ങിവരാൻ ആഗ്രഹിയ്ക്കുന്ന മലയാളികൾക്കായുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിയ്ക്കും.