ഡൽഹി: കൊവിഡ് വ്യപനം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ ലോക്‌ഡൗൺ നീട്ടണം എന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങൾ. ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ. എന്നി സംസ്ഥാനങ്ങളാണ് ലോക്‌ഡൗൺ നീട്ടണം എന്ന ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്. ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിൽ ഇക്കാര്യം .ചർച്ച ചെയ്യും. ഹോട്ട് സ്പോട്ടുകളിൽ ലോക്ഡൗൺ മെയ് 18 വരെ നീട്ടണം എന്നാണ് മഹാരാഷ്ട്രയുടെ നിലപാട്
തെലങ്കന ലോക്ക്ഡൗൺ മെയ് എട്ട് വരെ നീട്ടിയിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ തെലങ്കാന നടപ്പാക്കിയിട്ടില്ല. മെയ് മൂന്നിന് രാജ്യത്തെ രണ്ടംഘട്ട ലോക്‌ഡൗൺ അവസാനിയ്ക്കും. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾ നിലപാട് സ്വീകരിച്ചിരിയ്ക്കുന്നത്. ലോക്‌ഡൗൺ സംബന്ധിച്ച് കേന്ദ്ര സർക്കാരുന്റെ നിലപാട് എന്തായാലും അതുമായി മുന്നോട്ടുപോകാനാണ് ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാണ, ഹിമാചൽപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ തീരുമാനം.