Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്യാസ്ത്രീയെ കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മാനസിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആത്മഹത്യാക്കുറിപ്പ്

അവരുടെ മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെടുത്തതിനെത്തുടര്‍ന്ന് സംഭവം ആത്മഹത്യയാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

Nun found dead in convent

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (20:34 IST)
കൊല്ലം ജില്ലയിലെ ഒരു കോണ്‍വെന്റില്‍ 33 വയസ്സുള്ള കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. അവരുടെ മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെടുത്തതിനെത്തുടര്‍ന്ന് സംഭവം ആത്മഹത്യയാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകുന്നേരം കോണ്‍വെന്റിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ തമിഴ്നാട് സ്വദേശിനിയായ കന്യാസ്ത്രീ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എത്തിയപ്പോഴേക്കും മരിച്ചതായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
 
കന്യാസ്ത്രിയുടെ മുറിയില്‍ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കുറിപ്പില്‍ അവര്‍ 'മാനസിക' പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിലവില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലാസ്റ്റിക് കസേരകള്‍ക്ക് പിന്നില്‍ ദ്വാരം ഉള്ളത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?