എട്ടാം ക്ലാസ് മുതല്‍ ഞാന്‍ മരണത്തിനായി കാത്തിരിക്കുന്നു: പാലായില്‍ ജീവനൊടുക്കിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യകുറിപ്പില്‍ പറയുന്നത്.
പാലായില്‍ ജീവനൊടുക്കിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. നെല്ലിയാനി സാജന്റെ മകള്‍ 18 കാരിയായ സില്‍ഫയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടാം ക്ലാസ് മുതല്‍ താന്‍ മരണത്തിനായി കാത്തിരിക്കുകയാണെന്നും എങ്ങനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യകുറിപ്പില്‍ പറയുന്നത്.
നേരത്തെയും പെണ്‍കുട്ടി ആത്മഹത്യാശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ടുതവണ നടത്തിയ ആത്മഹത്യാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ വിജയിക്കുമെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിശദമായ പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ ബിഎസ്സി നേഴ്‌സിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സില്‍ഫ. ഈസ്റ്റര്‍ അവധിക്ക് നാട്ടിലെത്തിയ ശേഷം ജൂണ്‍ ഒന്നാം തീയതി തിരികെ ഹൈദരാബാദിലേക്ക് പോകാനിരിക്കെയായിരുന്നു ആത്മഹത്യ.