‘കുര്യാക്കോസ് അച്ചൻ മരിച്ചു, ബാക്കി വിവരങ്ങൾ പിന്നാലെ അറിയിക്കാം’- സഹോദരന്റെ മരണ വിവരം അറിയിക്കേണ്ടത് ഇങ്ങനെയോ?
മരണവിവരം അറിയിക്കുന്നത് ഇങ്ങനെയോ?
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചതിന് ശേഷമാണ് കന്യാസ്ത്രീയെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കൽ അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഫ്രാങ്കോ മുളക്കലിനെതിരെ ശക്തമായി മൊഴി നൽകിയ ഫാദർ കുര്യാക്കോസിനെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം ഉറ്റുനോക്കുന്നത്.
ഫാസർ കുര്യാക്കോസിന്റെ മരണവിവരം തങ്ങളെ അറിയിക്കേണ്ട രീതിയിൽ അല്ല അവിടുത്തെ വൈദികൻ അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ജോസ് കാട്ടുതറ പറയുന്നു. രാവിലെ പത്തുമണി കഴിഞ്ഞ് ജലന്ധറിലെ ഒരു വൈദികനാണ് മരണവിവരം അറിയിച്ചത്.
‘കുര്യാക്കോസ് അച്ചൻ മരിച്ചു. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം’ എന്നായിരുന്നു വൈദികൻ അറിയിച്ചത്. ഇങ്ങനെയാണോ അടുത്ത ബന്ധുവിന്റെ മരണം അറിയിക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു. ബന്ധുക്കൾ എത്തുന്നതിന് മുൻപ് പോസ്റ്റ്മോർട്ടത്തിന് ശ്രമിച്ചതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഫ്രാങ്കോ മുളക്കലിന്റെ ആളുകൾ തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫാദർ പറഞ്ഞിരുന്നതായി ജലന്ധറിലെ അദ്ദേഹത്തിന്റെ ബന്ധു വെളിപ്പെടുത്തി. ‘എനിക്കിനി അധിക കാലമില്ല എന്നെ ഒതുക്കിക്കളയും എനിക്ക് ഫ്രാങ്കോയെക്കുറിച്ച് ഒത്തിരിയേറെ കാര്യങ്ങൾ അറിയാം എന്നതിനാലാണിത്. മുൻപ് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു, അത് നടക്കാത്തതിന്റെ പക അയാൾക്കുണ്ട്. ദസ്‌വയിൽ ഞാൻ താമസിക്കുന്ന പള്ളിയിലെ വികാരി അയാളുടെ ആളാണ്‘