Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 83 മരണം,2573 പേർക്ക് രോഗം സ്ഥിരീകരിച്ചു, രോഗവ്യാപന നിരക്ക് ഉയരുന്നതായി സൂചന

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 83 മരണം,2573 പേർക്ക് രോഗം സ്ഥിരീകരിച്ചു, രോഗവ്യാപന നിരക്ക് ഉയരുന്നതായി സൂചന
, ചൊവ്വ, 5 മെയ് 2020 (07:23 IST)
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2573 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 83 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 42,836 ആയി ഉയർന്നു. 1,389 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
 
അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 11,762 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ ഏറ്റവും അധികം കൊവിഡ് കേസുകൾ മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.14,541 പേർക്ക് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചു. 35 പേരാണ് മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 583 ആയി.
 
ദില്ലിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 349 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. അതേസമയം തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 577 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.കോയമ്പേട് മാര്‍ക്കറ്റ് സന്ദര്‍ശിച്ച പതിനായിരത്തിലധികം പേരെ  നിരീക്ഷണത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലുവയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് 3 പേര്‍ മരിച്ചു