നഴ്‌സുമാരുടെ മിനിമം വേതനം; സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ ആവശ്യം സുപ്രീംകോടതി തള്ളി
സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ ആവശ്യം സുപ്രീംകോടതി തള്ളി
Publish Date: Mon, 21 May 2018 (14:47 IST)
Updated Date: Mon, 21 May 2018 (14:50 IST)
നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി നിശ്ചയിച്ച സർക്കാർ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇത് നടപ്പിലാക്കിയാൽ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന വാദം കോടതി നിരസിച്ചു.
ജസ്‌റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യത്തെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ കോടതിയിൽ എതിര്‍ത്തു. വിജ്ഞാപനം ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ ഹൈക്കോടതി ഒരു മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
നഴ്‌സുമാർ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സിംഗിൾ ജഡ്ജി സ്റ്റേ ചെയ്യാതിരുന്നതിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു.