ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു. ഫ. ജോഷി ജോര്‍ജിനാണ് മര്‍ദനമേറ്റത്. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് പോലീസ് സംഘം പള്ളിയില്‍ അതിക്രമിച്ചു കയറി മര്‍ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹ വൈദികനും മര്‍ദ്ദനമേറ്റിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 22നാണ് സംഭവം നടന്നത്.
സംഭവത്തില്‍ പോലീസ് പള്ളിയുടെ വസ്തുക്കള്‍ നശിച്ചതായും പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്ക് നേരെ മര്‍ദനം ഉണ്ടായതായും ആരോപണമുണ്ട്. മധ്യപ്രദേശിലെ ജബല്‍ പൂരില്‍ വിഎച്ച്പി ബജരംഗദല്‍ പ്രവര്‍ത്തകര്‍ രണ്ട് വൈദികരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഒഡീഷയിലെ ആക്രമണം.