Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 24ന് ഫോം 12 നല്‍കണം

SIR, Election Commission Kerala, Voters List,Kerala News,എസ്ഐആർ, തിരെഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർ പട്ടിക, കേരളവാർത്ത
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോസ്റ്റല്‍ ബാലറ്റ് ആവശ്യമുള്ള ഉദ്യോഗസ്ഥര്‍ പരിശീലനത്തിന്റെ ആദ്യ ദിവസമായ മാര്‍ച്ച് 24ന് തന്നെ ഫോം 12 പൂരിപ്പിച്ചു വോട്ട് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ (വി എഫ് സി) നല്‍കേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്കായി പരിശീലന കേന്ദ്രങ്ങളില്‍ തന്നെ വി എഫ് സി സജ്ജീകരിക്കും. ഫോം 12 ല്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം.
 
ഇലക്ഷന്‍ ഡ്യൂട്ടിയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കായി എസ്.കെ.എം.ജെ സ്‌കൂളില്‍ പ്രത്യേക വോട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കും. അതേസമയം പ്രസംഗത്തിനിടെ ചോദ്യം ഉന്നയിച്ച വ്യക്തിയോടുള്ള മറുപടിയില്‍ തന്റെ ഭാഗം വ്യക്തമാക്കി മുഖ്യമന്ത്രി. പൊതുയോഗത്തില്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളിലും പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ടെന്നും അവ പാലിച്ചില്ലെങ്കില്‍ അതനുസരിച്ചായിരിക്കും പ്രതികരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
കോന്നിയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സംഭവം നടന്നത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ സദസ്സില്‍ നിന്ന് ഒരാള്‍ 'ഒരു ചോദ്യം' എന്ന് ചോദിച്ചു. പ്രസംഗിക്കുമ്പോള്‍ തടസ്സപ്പെടുത്തിയ ആളോട് 'വീട്ടില്‍ പോയി ചോദ്യം ചോദിക്കൂ' എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പരാമര്‍ശം വിവാദത്തിന് കാരണമായി.  മുഖ്യമന്ത്രിക്ക് സംയമനം നഷ്ടപ്പെട്ടുവെന്ന് വിമര്‍ശകര്‍ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണ്ണ വില വീണ്ടും കൂടി; ആശയക്കുഴപ്പത്തിലായി ആഭരണ പ്രേമികള്‍