Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഖി ദുരന്തം: സഹായധനം വര്‍ദ്ധിപ്പിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി - മുഖ്യമന്ത്രി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ കാണും

തിരുവനന്തപുരം , വെള്ളി, 8 ഡിസം‌ബര്‍ 2017 (20:10 IST)
ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള സഹായധനം 25 ലക്ഷമായി വർദ്ധിപ്പിച്ചു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തു.

ഫിഷറിസ് വകുപ്പിലാകും ബന്ധപ്പെട്ടവര്‍ക്ക് ജോലി നല്‍കുക. ദുരന്തത്തിന് ഇരയായവര്‍ക്ക് താല്‍ക്കാലികമായി ഒരാഴ്ച 2000 രൂപ വീതം നല്‍കാനും തീരുമാനമായി. പ്രതിദിനം മുതിര്‍ന്നവര്‍ക്ക് 60 രൂപ വീതവും കുട്ടികള്‍ക്ക് 45 രൂപ വീതവും നല്‍കുന്നതിന് പുറമേയാണിത്.

ദു​രി​തം നേ​രി​ടാ​ൻ കേ​ന്ദ്ര പാ​ക്കേ​ജ് ആ​വ​ശ്യ​പ്പെ​ടാ​നും ഇ​തി​നു​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ കാ​ണാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. സു​നാ​മി ദു​ര​ന്ത​ത്തി​നു സ​മാ​ന​മാ​യാ പാ​ക്കേ​ജ് ആ​വ​ശ്യ​പ്പെ​ടാ​നാ​ണു തീ​രു​മാ​നിച്ചു.​ കടലില്‍ പോകുന്ന വള്ളങ്ങള്‍ക്ക് ജിപിഎസ് സംവിധാനം നല്‍കും. തീ​ര​ദേ​ശ​ത്ത് പു​ലി​മു​ട്ടു​ക​ളും ക​രി​ങ്ക​ൽ ഭി​ത്തി​ക​ളും
ശ​ക്തി​പ്പെ​ടു​ത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഗം നിസാരമല്ലായിരുന്നു; 23കാരിയായ പോണ്‍ താരത്തിന്റെ മരണകാരണം കണ്ടെത്തി!