Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ 38കാരനും 17കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കരുവാറ്റ റെയില്‍വേ ക്രോസിംഗിന് സമീപം രാവിലെ 11:30 ഓടെയാണ് സംഭവം.

Schoolgirl committed suicide

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 28 മെയ് 2025 (18:06 IST)
ആലപ്പുഴ: കരുവാറ്റയില്‍ ട്രെയിനിന് മുന്നില്‍ ചാടി യുവാവും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ആത്മഹത്യ ചെയ്തു. ചെറുതന സ്വദേശി ശ്രീജിത്ത് (38), പള്ളിപ്പാട് സ്വദേശി ദേവു (17) എന്നിവരാണ് മരിച്ചത്.കരുവാറ്റ റെയില്‍വേ ക്രോസിംഗിന് സമീപം രാവിലെ 11:30 ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസിന് മുന്നിലാണ് ഇരുവരും ചാടിയത്. 
 
സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഏകദേശം 20 മിനിറ്റ് നിര്‍ത്തിയിട്ടു. ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തല്ല. അതേസമയം കേരളത്തിലെ വൈദ്യുതി ബില്ലില്‍ ഈ മാസം മുതല്‍ കുറവ് വരും. ഇന്ധന സര്‍ചാര്‍ജ് കുറയുന്നതിനാലാണ് വൈദ്യുതി ബില്ല് കുറയുന്നത്. ജൂണ്‍മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 
 
ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവു വരുത്തിയിരുന്നു. പിന്നാലെയാണ് ജൂണിലും സര്‍ചാര്‍ജില്‍ കുറവ് വരുത്താനുള്ള തീരുമാനം. പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ കുറവ് ലഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡെറ്റോള്‍ സോപ്പിനുള്ളില്‍ ബ്ലേഡ്, കുളിക്കുന്നതിനിടെ പത്ത് വയസ്സുകാരന് പരിക്ക്