തിരുവോണ ദിനത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല
തിരുവോണ ദിനത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല
തിരുവോണ ദിനത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല. തൊഴിലാളി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം.
തിരുവോണദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായിരിക്കുമെന്ന് ബീവറേജസ് കോര്‍പറേഷന്‍ അധികൃതരാണ് വ്യക്തമാക്കിയത്.
തിരുവോണദിനത്തില്‍ അവധി നല്‍കണമെന്ന് തൊഴിലാളി സംഘടനകള്‍ ദീര്‍ഘനാളായി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തിരുവോണത്തിന് അവധി പ്രഖ്യാപിച്ചത്.