ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക് - പൊലീസ് കേസെടുത്തു
ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക് - പൊലീസ് കേസെടുത്തു
Publish Date: Sat, 04 Aug 2018 (15:38 IST)
Updated Date: Sat, 04 Aug 2018 (15:53 IST)
ദുൽഖർ സൽമാൻ പങ്കെടുത്ത ഉദ്ഘാന പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച്ച ഉച്ചയ്‌ക്കു ശേഷം കൊട്ടാരക്കരയിലെ ഒരു മാളിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. ദുൽഖർ സൽമാൻ സ്ഥലത്ത് എത്തിയതോടെ ആളുകള്‍ കൂടുകയും തിരക്ക് നിയന്ത്രണാതീതമാവുകയും ചെയ്‌തു. ഇതിനിടെയില്‍ പെട്ട ഹരി കുഴഞ്ഞു വീഴുകയായിരുന്നു.
മുമ്പ് ഹൃദയാഘാതം വന്നയാളാണ് ഹരിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ മാള്‍ ഉടമയ്‌ക്കെതിരെ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌തു. ആവശ്യമായ സുരക്ഷയൊരുക്കാതെ ചടങ്ങ് നടത്തി, ഗതാഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.