Publish Date: Fri, 29 May 2020 (09:32 IST)
Updated Date: Fri, 29 May 2020 (09:36 IST)
വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കകല്ലിനു സമീപമുള്ള കട്ടിക്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വേലംകുളം നാലങ്കല്‍ ഷാജിയുടെ മകന്‍ അനന്തു(20) ആണ് മരിച്ചത്. വളരെനേരത്തെ ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും പരിശ്രമത്തിന്റെ ഫലമായാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് അനന്തു വെള്ളച്ചാട്ടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കില്‍ അനന്തു അപകടത്തില്‍പെടുകയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് കോട്ടയത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ 21കാരനായ യുവാവ് മുങ്ങിമരിക്കുന്നത്. 20 മീറ്റര്‍ അകലെ നിന്നുമാണ് യുവാവിന്റെ മൃതദേഹം ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത്.