Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും കൊവിഡ് മരണം: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കാസർഗോഡ് സ്വദേശി മരിച്ചു

വാർത്തകൾ
, ശനി, 18 ജൂലൈ 2020 (08:38 IST)
കണ്ണൂർ: സംസ്ഥാനത്ത് ഒരാൾകൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസർഗോഡ് ഉപ്പള ഹിദായത് നഗർ സ്വദേശി 74 കാരിയായ നഫീസയാണ് മരിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിയ്ക്കെയായിരുന്നു മരണം. വെള്ളിയാഴ്ച രാത്രി 11 മണിയീയോടെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 39 ആയി. 
 
മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതാണ് രോഗബാധ ഗുരുതരമാകാൻ കാരണം. ഒരാഴ്ചയ്ക്ക് മുൻപാണ് ഇവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗം ഗുരുതരമായാതോടെ ഇവരെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു. എവിടെനിന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചത് എന്ന് വ്യക്തമായിട്ടില്ല. നഫീസയുടെ മകൻ വിദേശത്തുനിന്നും മടങ്ങിയെത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ ആയിരുന്നു. നഫീസയ്ക്ക് രോഗം സ്ഥിരീകരിച്ചരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ കുടുംബത്തിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴ ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു